Saturday, October 10, 2009
Obama and nobel???
അല്ല ഒബാമ അച്ചായന് നോബല്‍ സമ്മാനം കിട്ടി ...പക്ഷെ എന്തിനാണെന്ന് മനസിലായില്ല ... അച്ചായന്‍ ഇന്നാള് അങ്ങ് പ്രസിഡന്റ് ആയതല്ലേ ഉള്ളു ....
1.പിന്നെ ഇറാഖില്‍ നിന്നും പട്ടാളക്കാരെ പൂര്‍ണമായും മാറ്റിയിട്ടില്ല , പക്ഷെ അത് പൂര്‍ണമായും 2012 തീരും എന്നാണ് പറഞ്ഞിരികുന്നത് .....വാഗ്ദാനം മാത്രം..
2.ഇനി ഇപ്പൊ അമേരിക്കായുടെ ഏറ്റവും ചെറുപ്പകാരനായ പ്രസിഡന്റ് ആയതിനാണോ ?
3.Guantánamo Bay ഉള്ള സുഖവാസ കേന്ദ്രം മാറ്റും എന്നും പറഞ്ഞായിരുന്നു മാറ്റിയട്ടില്ല അപ്പൊ അതും വാഗ്ദാനം മാത്രം ......
4.പിന്നെ ഈ പുലി കുറെ അടിപൊളി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് ഇനി ഇപ്പൊ അതിനാണോ നോബല്‍??
5.ഓ എന്നാ പിന്നെ അച്ചായന്‍ ജോര്‍ജ് w ബുഷിനെ പോലെ അല്ലാത്ത കൊണ്ടായിരിക്കും കിട്ടിയത്...
ഇറാനില്‍ കയ്യിട്ടു പൊള്ളി അത് കരിഞ്ഞു വരുന്നതെ ഉള്ളു...
6.അഫ്ഘാനിസ്ഥാനില്‍ കുറെ എണ്ണത്തിനെ വെടിവെക്കാന്‍ അച്ചായന്‍ കഴിഞ്ഞ മാസം കയറ്റി വിട്ടിട്ടുണ്ട് ..ഇനി ഇപ്പൊ അതിനായിരിക്കുമോ ?
7.അങ്ങനെ വാഗ്ദാനം കൊണ്ട് മാത്രം ആണ് നോബല്‍ സമ്മാനം എങ്കില്‍ നമ്മുടെ തോപ്പുംപടി കൌണ്‍സിലര്‍ മുതല്‍ അങ്ങ് പ്രധാനമന്ത്രിമാര്‍കെല്ലാം കൊടുക്കണം രണ്ടണ്ണം വെച്ച്.........
8.എന്നാലും അവര് പറയുന്നത് നോബല്‍ കൊടുത്തത് 'അച്ചായന്‍ പുതിയ അന്തര്‍ ദേശിയ രാഷ്ട്രിയ അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണെന്ന്. " അപ്പൊ പിന്നെ ഒരു സംശയം മാത്രം ബാക്കി ഈ അന്തരീക്ഷം മേഘാവൃതം ആണോ അതോ തെളിഞ്ഞതോ ????
Subscribe to:
Post Comments (Atom)
3 comments:
നോബല്‍ സമ്മാനത്തിന്‍റെ ചാരിത്ര്യം എന്നോ പോയി ചേട്ടാ...
നൂറ്റാണ്ടിലെ തമാശ.
അമേരിക്കന്‍ പ്രസിഡന്‍റായില്ലേ, നോബല്‍ സമ്മാനം ഉറപ്പാ
Post a Comment