Saturday, October 10, 2009
Obama and nobel???
അല്ല ഒബാമ അച്ചായന് നോബല്‍ സമ്മാനം കിട്ടി ...പക്ഷെ എന്തിനാണെന്ന് മനസിലായില്ല ... അച്ചായന്‍ ഇന്നാള് അങ്ങ് പ്രസിഡന്റ് ആയതല്ലേ ഉള്ളു ....
1.പിന്നെ ഇറാഖില്‍ നിന്നും പട്ടാളക്കാരെ പൂര്‍ണമായും മാറ്റിയിട്ടില്ല , പക്ഷെ അത് പൂര്‍ണമായും 2012 തീരും എന്നാണ് പറഞ്ഞിരികുന്നത് .....വാഗ്ദാനം മാത്രം..
2.ഇനി ഇപ്പൊ അമേരിക്കായുടെ ഏറ്റവും ചെറുപ്പകാരനായ പ്രസിഡന്റ് ആയതിനാണോ ?
3.Guantánamo Bay ഉള്ള സുഖവാസ കേന്ദ്രം മാറ്റും എന്നും പറഞ്ഞായിരുന്നു മാറ്റിയട്ടില്ല അപ്പൊ അതും വാഗ്ദാനം മാത്രം ......
4.പിന്നെ ഈ പുലി കുറെ അടിപൊളി പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട് ഇനി ഇപ്പൊ അതിനാണോ നോബല്‍??
5.ഓ എന്നാ പിന്നെ അച്ചായന്‍ ജോര്‍ജ് w ബുഷിനെ പോലെ അല്ലാത്ത കൊണ്ടായിരിക്കും കിട്ടിയത്...
ഇറാനില്‍ കയ്യിട്ടു പൊള്ളി അത് കരിഞ്ഞു വരുന്നതെ ഉള്ളു...
6.അഫ്ഘാനിസ്ഥാനില്‍ കുറെ എണ്ണത്തിനെ വെടിവെക്കാന്‍ അച്ചായന്‍ കഴിഞ്ഞ മാസം കയറ്റി വിട്ടിട്ടുണ്ട് ..ഇനി ഇപ്പൊ അതിനായിരിക്കുമോ ?
7.അങ്ങനെ വാഗ്ദാനം കൊണ്ട് മാത്രം ആണ് നോബല്‍ സമ്മാനം എങ്കില്‍ നമ്മുടെ തോപ്പുംപടി കൌണ്‍സിലര്‍ മുതല്‍ അങ്ങ് പ്രധാനമന്ത്രിമാര്‍കെല്ലാം കൊടുക്കണം രണ്ടണ്ണം വെച്ച്.........
8.എന്നാലും അവര് പറയുന്നത് നോബല്‍ കൊടുത്തത് 'അച്ചായന്‍ പുതിയ അന്തര്‍ ദേശിയ രാഷ്ട്രിയ അന്തരീക്ഷം സൃഷ്ടിച്ചത് കൊണ്ടാണെന്ന്. " അപ്പൊ പിന്നെ ഒരു സംശയം മാത്രം ബാക്കി ഈ അന്തരീക്ഷം മേഘാവൃതം ആണോ അതോ തെളിഞ്ഞതോ ????
Wednesday, September 30, 2009
Tuesday, September 15, 2009
Wednesday, September 2, 2009
Friday, August 28, 2009
Tuesday, August 25, 2009
അപ്പൊ ഇതിനെയാണ് "അണ്ണാന് കുഞ്ഞിനും തന്നാലായത് എന്ന് പറയുന്നത് " !!!
Wednesday, August 19, 2009
തേക്കടി ബോട്ട് യാത്ര ഒരു ആനന്ദകരമായ അനുഭവം ആയിരുന്നു, ചെറിയ ഒരു ചറെല്‍ മഴയുടെ അകമ്പടിയോടെ ഒരു സ്വപ്നാടനം...അത് കൊണ്ട് ചിത്രത്തിനും ഒരു സ്വപ്ന വര്ണം.
Tuesday, August 18, 2009
ഒരു മുന്നാര്‍ കാഴ്ച.
എത്ര സുന്ദരം, എത്ര മനോഹരം - നിറയെ പച്ചപ്പ് പിന്നെ ഒരു ചെറിയ തോട് മലകള്‍ വൃക്ഷങ്ങള്‍---ഒരു മുന്നാര്‍ കാഴ്ച.
Wednesday, August 12, 2009
ഒരു തെരുവ് കാഴ്ച !
പഠിക്കേണ്ട പ്രായത്തില്‍ ഹോട്ടലിലെ എച്ചില്‍ കഴുകിയും, ഉറങ്ങേണ്ട സമയത്ത് തെരുവ് വെളിച്ചത്തില്‍ കളികുകെയും ചെയുന്ന ബാല്യങ്ങള്‍..................
Thursday, August 6, 2009
ഒരു ചിരി കാഴ്ച !
അമ്മച്ചി, പപ്പയുടെ അമ്മയാണ് ...കൊച്ചു കൊച്ചു കാര്യം മതി ചിരിച്ചു തുടങ്ങും.....പിന്നെ നിറുത്താന്‍ ആണ് പാട് ! വയസ്സ് (85)
ചിലപ്പോള്‍ ചിരിച്ചു ചിരിച്ചു കണ്ണില്‍നിന്നു വെള്ളം വരും അപ്പൊ മുന്നില്‍ നില്‍കുന്നവര്‍ കുഴങ്ങും, അമ്മച്ചി ചിരികുവാണോ കരയുവാണോ എന്നാവും പിന്നെ സംശയം.
Monday, August 3, 2009
ഒരു മഴ ചിന്ത !
ഇ മഴയത്ത് ഇവിടെ തനിയെ നില്ക്കാന്‍ നല്ല സുഖം, മഴകഴിഞ്ഞാലും കൂട്ടിനു ആരും ഇല്ല എന്ന് കുറച്ചു നേരമെങ്കിലും മറക്കാം അല്ലെ........ മഴയത്ത് നിന്നാല്‍ പലതും കാണാം ഹി ഹി ഹി !!!!!
ദയവായി ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതായി കാണുക !
Wednesday, July 29, 2009
Monday, March 2, 2009
Wednesday, February 18, 2009
ഒരു വാലന്‍ന്റൈന്‍ ദിനം!
ഒരു നീണ്ട ബൈക്ക് യാത്ര , അതിന്റെ അവസാനം ഒരു മല കയറ്റം- മുകുര്തി മല കയറി ക്ഷീണിച്ചു വന്നു ഒരു കടയുടെ മുന്‍പില്‍ കുത്തിയിരുനെപ്പോള്‍ എടുത്തത്
Wednesday, February 4, 2009
പ്രിയെപെട്ട വായനകാര,
എല്ലാവരും മലയാളം ബ്ലോഗ് എഴുതണത് കണ്ടിട്ട് കൊതി തോന്നി ഒന്നു മലയാളം പരീക്ഷികാം എന്ന് തോന്നി...ഇപ്പൊ പിന്നെ ബ്ലോഗിങ്ങ് ആണെല്ലോ പുതിയ ട്രെന്‍ഡ് അത് ഒരു സിനിമ കാരന്‍ ആണെന്കില്‍ പിന്നേ പറയേണ്ട വായില്‍ തോന്നുന്നതൊക്കെ എഴുതി (അവര് തന്നെയാണൊ എഴുതുന്നത് ആവോ) ഒന്നെന്കില്‍ കന്ട്രവേര്സി അല്ലെങ്കില്‍ "ദൈവവചനം" എന്തായാലും ദീപസ്തംഭം മഹാസ്ച്ചര്യം നമക്കും കിട്ടണം ഫെയിം.
എല്ലാവരും മലയാളം ബ്ലോഗ് എഴുതണത് കണ്ടിട്ട് കൊതി തോന്നി ഒന്നു മലയാളം പരീക്ഷികാം എന്ന് തോന്നി...ഇപ്പൊ പിന്നെ ബ്ലോഗിങ്ങ് ആണെല്ലോ പുതിയ ട്രെന്‍ഡ് അത് ഒരു സിനിമ കാരന്‍ ആണെന്കില്‍ പിന്നേ പറയേണ്ട വായില്‍ തോന്നുന്നതൊക്കെ എഴുതി (അവര് തന്നെയാണൊ എഴുതുന്നത് ആവോ) ഒന്നെന്കില്‍ കന്ട്രവേര്സി അല്ലെങ്കില്‍ "ദൈവവചനം" എന്തായാലും ദീപസ്തംഭം മഹാസ്ച്ചര്യം നമക്കും കിട്ടണം ഫെയിം.
Subscribe to:
Posts (Atom)